Home » News » കണ്ണൂര്‍ റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവം; മട്ടന്നൂര്‍ ജേതാക്കള്‍

കണ്ണൂര്‍ റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവം; മട്ടന്നൂര്‍ ജേതാക്കള്‍

കണ്ണൂര്‍ റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തില്‍ യൂണിറ്റി ഐടിഇ മട്ടന്നൂര്‍ 100 പോയിന്റ് നേടി ജേതാക്കളായി. ഗവ. ഐ ടി ഇ മെന്‍ കണ്ണൂര്‍, മലനാട് ഐ ടി ഇ എന്നിവ 98 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനവും, ഡയറ്റ് കണ്ണൂര്‍, മാതമംഗലം ഗവ. ഐ ടി ഇ എന്നിവ 96 പോയിന്റ് വീതം മൂന്നാം സ്ഥാനവും പങ്കിട്ടു.
ലളിതഗാനം, സംഘഗാനം, പദ്യം ചൊല്ലല്‍, പ്രസംഗം, പ്രഭാഷണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കവിയരങ്ങ് എന്നീ മത്സരങ്ങള്‍ അരങ്ങേറി. രചനാ മത്സരങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ 11 ടി ടി ഐകളില്‍ നിന്നായി 198 വിദ്യാര്‍ഥികളും 35 അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.


Leave a comment

Your email address will not be published. Required fields are marked *